ചിലര്‍ അങ്ങനെയാണ്... ദേശാടനപറവകളെപ്പോലെ. ഒരു മരത്തില്‍ നിന്നു മറ്റൊരു മരത്തിലേക്കുള്ള യാത്രയില്‍, ഏതോ അദൃശമായ തിരച്ചിലില്‍. ഒരിടത്തും സ്ഥിരതയില്ലാതെ... ചില നിമിഷങ്ങള്‍ക്കു വേണ്ടി മാത്രം, ഒരു മരത്തിന്റെ തണലില്‍ ... ഊര്‍ജം നേടി, വീണ്ടും പറന്നുപോകുന്നവര്‍. ദേശാടനപറവകള്ക്ക് മരത്തിനെയോ മണ്ണിനെയോ സ്വന്തമാക്കാന്‍ കഴിയില്ല... അവരുടെ വഴിയാകാശത്തിലൂടെയാണ്. പറക്കാന്‍ ആകാശം അവരെ വിളിക്കുന്നു അവിടെയാണവര്‍ ശരിക്കും ചേർന്നത്. മണ്ണിനും മരത്തിനും അറിയാം… പറവയ്ക്കിടമവിടല്ലെന്ന്. എന്നാലും, ഓരോ വേളയും അവര്‍ പിന്മാറുമ്പോള് ഒരു നീരസം ഭൂമിയിലുണ്ട്, ഒരു ശൂന്യത മരങ്ങളിലുണ്ട്. അവരെ വീണ്ടും പിടിച്ചുവെക്കാന്‍ ആവേശത്തോടെ ശ്രമിക്കുന്നതെന്തിന്? അവര്‍ വീണ്ടും പറന്നുപോകും എന്ന് അറിയുമ്പോഴും, എന്തിന് വീണ്ടും വീണ്ടും തന്നെ തന്നെ കബളിപ്പിക്കുന്നത്? - JJ
Comments
Post a Comment