Posts

Showing posts from August, 2025

Nashta Pranayam

എന്നെ ഒരുപാട് സ്നേഹിച്ചവൻ, ഓരോ നിമിഷവും എന്നോടൊപ്പം ജീവിച്ചവൻ. സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒന്നായി ഹൃദയം തുറന്ന് പങ്കിട്ടവൻ. ഒരു ദിവസം, ഒരു വാക്കു മൊഴിയാതെ അവൻ ഇറങ്ങി പോയപ്പോൾ, അവനില്ലാതെ, അവന്റെ സ്വരം കേൾക്കാതെ ഹൃദയം മുറിഞ്ഞു വീണു. നെഞ്ചിൽ പ്രാണൻ നീറി നീറി പിടഞ്ഞു, കണ്ണുനീർത്തുള്ളികൾ തീയായി കവിളുകളെ പൊള്ളിച്ചു. ലോകത്തിലെ ഏതു ലഹരിയേക്കാളും അവന്റെ പ്രണയം മാധുര്യമുള്ളതായിരുന്നു. ഒന്നും പറയാതെ അകലാനായിരുന്നെങ്കിൽ… എന്തിനാണ് കടലോളം സ്നേഹം നൽകിയത്? ഇന്നെൻ നെഞ്ചിൻ നെടുവീർപ്പുകളിൽ, നിൻ്റെ ഓർമ്മയുടെ നിഴലുകൾ നൃത്തം വെക്കുന്നു. എൻ്റെ ആത്മാവ് ഇന്നും നിൻ ലഹരിയിൽ മയങ്ങി, ജീവൻ വെടിയാൻ ആയി കാത്തു നിൽക്കുന്നു. എന്നും… എന്നും… നിൻ്റെ പ്രണയത്തിൻ തടവുകാരി ഞാൻ. - JJ